
ആലപ്പുഴ: സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന കമ്മിറ്റിയുടെയും ഹെൽത്തി ഏജ്മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 1ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളിൽ വയോജന ദിനാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിക്കും . ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ നിർവ്വഹിക്കും. സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റ് എൻ.ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിക്കും സെമിനാറിന് ആലപ്പുഴ ഗവ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ബി.പദ്മകുമാറും ഫിസിക്കൽ മെഡിസിൽ വിഭാഗം മേധാവി ഡോ.ശിവറാം എന്നിവർ നേതൃത്വം നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |