
ആലപ്പുഴ: ലോക ഹൃദയദിനമായ നാളെ രാവിലെ 7ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ 'ഓരോ ഹൃദയമിടുപ്പും നഷ്ടപ്പെടുത്തരുത് ' എന്ന ഈ വർഷത്തെ സന്ദേശം ആസ്പദമാക്കി വാക്കത്തോൺ സംഘടിപ്പിക്കും. നാൽപ്പാലത്തിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോൺ ജില്ലാ കളക്ടർ ഷാജി വി.നായർ ഫ്ളാഗ് ഓഫ് ചെയ്യും പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും ആലപ്പുഴ ഗവ. മെഡിക്കൽ കേളേജ് ഹൃദയാരോഗ്യ വിഭാഗം മുൻ മേധാവിയുമായ ഡോ.കെ.എസ്.മോഹൻ ഹൃദയദിന സന്ദേശം നൽകും . ജില്ലാ സ്‌പോർട് സ്‌കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |