SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

മസ്റ്ററിംഗ് നടത്താൻ ഇനിയും 38,380പേർ

s

ആലപ്പുഴ: സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാകാൻ ഇനി മൂന്നുദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലയിൽ മസ്റ്ററിംഗ് നടത്താൻ 38380 പേർ ഇനിയും ബാക്കി. ക്ഷേമനിധി പെൻഷൻ ഒഴികെ സാമൂഹ്യ സുരക്ഷ പെൻഷൻ മസ്റ്ററിംഗ് മാത്രം ചെയ്യാനുള്ളവരുടെ കണക്കാണിത്. മസ്റ്ററിംഗ് നടത്താനുള്ള സമയപരിധി 30ന് അവസാനിക്കും. പൂ‌ർത്തിയാക്കാത്തവ‌ർക്ക് ക്ഷേമ പെൻഷൻ ലഭിക്കില്ല.

ജില്ലയിൽ 344477 പേരാണ് സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്ഷാക്കൾ. 306097 പേർ ഇതുവരെ മസ്റ്ററിംഗ് പൂർത്തിയാക്കി. അക്ഷയ കേന്ദ്രങ്ങൾ വഴി ബയോ മെട്രിക് മസ്റ്ററിംഗാണ് നടത്തേണ്ടത്. അധാർ കാർഡും കൈയിൽ കരുതണം. സാമൂഹ്യ സുരക്ഷാപെൻഷന് പുറമേ നിരവധി പേർ ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗും പൂർത്തിയാക്കാനുണ്ട്. അസംഘടിത തൊഴിലാളി തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്- 442, ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ്- 4536, കയർ വർക്കേഴ്‌സ്- 6641, ചുമട്ടുതൊഴിലാളി- 506, തയ്യൽ തൊഴിലാളി- 2275, മോട്ടോർതൊഴിലാളി-301, കള്ളുചെത്ത്- 287, ലോട്ടറിതൊഴിലാളി- 150, സ്മോൾ പ്ലാന്റേഷൻ തൊഴിലാളി- 4, മരംകയറ്റ തൊഴിലാളി- 30 എന്നിങ്ങനെയാണ് ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളവരുടെ കണക്ക്.

പിന്നിൽ ആലപ്പുഴ നഗരസഭ

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് നടത്താനുള്ളത് ആലപ്പുഴ നഗരസഭാ പരിധിയിലാണ്. 24728 പേരാണ് നഗരസഭയിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത്. ഇതിൽ 21665 പേർ മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്. 3063 പേർ ഇനിയും മസ്റ്ററിംഗ് നടത്താനുണ്ട്(.

മസ്റ്ററിംഗ് വിവരം

(പെൻഷൻ സ്കീം, ആകെ ഗുണഭോക്താക്കൾ,

മസ്റ്ററിംഗ് നടത്തിയവർ)

കർഷക തൊഴിലാളി പെൻഷൻ- 36370, 32922

വാർദ്ധക്യ പെൻഷൻ- 202284, 178205

ഭിന്നശേഷി പെൻഷൻ- 25406, 21886

അവിവാഹിതരായി സ്ത്രീകൾക്കുള്ള പെൻഷൻ- 4913, 4506

വിധവ പെൻഷൻ- 75504, 68578

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL