SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് അരൂർ

d

അരൂർ: അരൂർ–തുറവൂർ ഉയരപ്പാതയുടെ അന്തിമഘട്ട പ്രവർത്തനങ്ങൾക്കൊപ്പം കാന നിർമ്മാണവും പുരോഗമിക്കുന്നതിനാൽ അരൂർ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കുമ്പളം മുതൽ ആരംഭിക്കുന്ന വാഹനത്തിരക്ക് ചന്തിരൂർ വരെ നീളുന്നു. അരൂർ എസ്.എൻ. നഗറിന് സമീപം നടക്കുന്ന കാന നിർമാണമാണ് പ്രധാനമായും ഗതാഗതത്തെ ബാധിക്കുന്നത്. നിലവിലുണ്ടായിരുന്ന കാന പൊളിച്ചുനീക്കി ജെ.സി.ബി ഉപയോഗിച്ച് ആഴം കൂട്ടിയാണ് പുതിയ കാന നിർമ്മിക്കുന്നത്.

പൊളിച്ചുമാറ്റിയ കോൺക്രീറ്റ് കട്ടകൾ, മണ്ണ്, ചെളി തുടങ്ങിയവ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് ഗതാഗത്തതെ ബാധിക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡിന്റെ ഒരു ഭാഗം കൂടി ഉപയോഗിക്കുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഈ ഭാഗത്ത് വാഹനങ്ങൾ വളരെ കുറഞ്ഞ വേഗത്തിലാണ് സഞ്ചരിക്കുന്നത്. കുമ്പളം മുതൽ അരൂർ, ചന്തിരൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സമയനഷ്ടവും യാത്രാബുദ്ധിമുട്ടും നേരിടേണ്ടിവരുന്നുണ്ട്.

വാഹന നിയന്ത്രണം കാര്യക്ഷമമല്ല

 ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വർധിച്ചതോടെ സമാന്തര റോഡുകളിലും വാഹനത്തിരക്ക് അനുഭവപ്പെടുകയാണ്

 അരൂർ പള്ളി–കോട്ടപ്പുറം–പള്ളിയറക്കാവ് ഇല്ലത്തുപടി റോഡ്, മൾട്ടിപർപ്പസ് സൊസൈറ്റി റോഡ്, അരൂക്കുറ്റി ഫെറി റോഡ് എന്നിവിടങ്ങളിൽ ഇന്നലെ തിരക്ക് അനുഭവപ്പെട്ടു

 വീതികുറഞ്ഞ ഈ റോഡുകളിലൂടെ വാഹനങ്ങൾ കൂടുതലായി സഞ്ചരിച്ചതോടെ പല സ്ഥലങ്ങളിലും ഗതാഗത തടസവും ഉണ്ടായി

 യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ദേശീയപാതയിലെയും സമാന്തര റോഡുകളിലെയും ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം

ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി ഒരേസമയം വിവിധ പ്രവൃത്തികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ശക്തമാക്കുകയും നിർമാണാവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യുകയും വേണം

- യാത്രക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL