
ചേർത്തല:കുത്തിയതോട് കോടംതുരുത്ത് ഭാഗത്ത് പ്രവർത്തിക്കുന്ന ശ്രീ ധനലക്ഷ്മി എന്റർപ്രൈസസ് എന്ന ധനകാര്യ സ്ഥാപനം കുത്തിത്തുറന്ന് ലാപ്‌ടോപ്പുകളും സി.സി.ടിവി കാമറയുടെ ഡി.വി.ആറും ഉൾപ്പെടെ മോഷ്ടിച്ചയാൾ പൊലീസ് പിടിയിലായി.എറണാകുളം ഇളംകുന്നപ്പുഴ തെക്കൻ മാലിപ്പുറം പുത്തൻപറമ്പ് വീട്ടിൽ പി.കെ.അനീഷി (37) നെയാണ് കുത്തിയതോട് സി.ഐ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
23ന് പുലർച്ചെ ബൈക്കിലെത്തി മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ സി.സി.ടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പൊലീസ് എറണാകുളത്ത് നിന്നും പിടികൂടുകയായിരുന്നു. മുളവുകാട്,തൃക്കാക്കര സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രതീപിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡിവൈ.എസ്.പി മഞ്ജുലാലിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ രാജീവ്,സന്തോഷ്‌കുമാർ,സി.പി.ഒ മാരായ വിജേഷ്,അമൽരാജ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |