SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

ഗ്യാനേഷ് കുമാറിനെ നീക്കാൻ രാഷ്ട്രപതി ഇടപെടണം

ആലപ്പുഴ: കോടിക്കണക്കിന് പൗരൻമാർക്ക് വോട്ടവകാശം നിഷേധിച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തു നിന്നും നീക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടു . രാജ്യത്തെ പൗരൻമാർക്ക് ഭരണഘടന നൽകിയ വോട്ടവകാശം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി ഇല്ലാതാക്കിയ ഗ്യാനേഷ് കുമാറിന്റെ നടപടി ഭരണഘടനാവിരുദ്ധമാണ്. കമ്മീഷന്റെ നിയമനാധികാരിയായ രാഷ്ട്രപതി ഗ്യാനേഷ് കുമാറിനെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഫോർവേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റി അംഗം കളത്തിൽ വിജയൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL