
ആലപ്പുഴ: യുവത്വത്തിന്റെ തിരുത്തൽ കൊണ്ട് മാത്രമേ രാജ്യത്തിന് മന്നോട്ട് പോകാൻ കഴിയൂവെന്ന് മന്ത്രി വി. ഇ.അബ്ദുൽ ഗഫൂർ പറഞ്ഞു. മുസ്ലിം യൂത്ത്ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബി കാസിം സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.ശ്യാംസുന്ദർ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എച്ച്.ബഷീർ കുട്ടി, ട്രഷറർ കമാൽ എം. മാക്കിയിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |