SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

പുസ്തക പ്രകാശനം ഒക്ടോബർ 2ന്

ആലപ്പുഴ: എഴുത്തുകാരനായ നൈന മണ്ണഞ്ചേരിയുടെ ഓർമ്മക്കുറിപ്പുകൾ ‘’മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ’’ ന്റെ പ്രകാശനം ഒക്ടോബർ രണ്ടിന് നടക്കും. ജില്ലാ ലൈബ്രറി വികസന സമിതി പുസ്തകോത്സവത്തോനുബന്ധിച്ച് ആലപ്പുഴ എസ്.ഡി.കോളേജിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും പ്രസാധകനുമായ നൂറനാട് മോഹൻ ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എം പ്രമോദിന് പുസ്തകം കൈമാറും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും സാഹിത്യകാരനുമായ അലിയാർ എം.മാക്കിയിൽ പുസ്തകപരിചയം നടത്തും. കെ.ജി.മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് പി.ജെ.ജെ.ആന്റണി ഉദ്ഘാടനം ചെയ്യും. അഡ്വ. സഫിയ സുധീർ,ഹരീന്ദ്രനാഥ് തായങ്കരി,കെ.പി.കൃഷ്ണദാസ്,കെ.എ.സുലൈമാൻ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL