
ആലപ്പുഴ: പേവിഷബാധക്കെതിരെ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് റെജി ചെറിയാൻ എം.എൽ.എ പറഞ്ഞു. ലോക പേവിഷബാധ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ജില്ലാതല ബോധവത്ക്കരണ പരിപാടി തകഴി കാർമൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ജി.ഗീതാഞ്ജലി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.വി വിപിൻ കുമാർ പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. എസ്. ലൈജു ആരോഗ്യ സന്ദേശം വായിച്ചു. ഡോ.കെ.അനൂപ്, ഡോ.ഐ.ചിത്ര, ഡോ. ആർ.സേതുനാഥ്, സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂബി തെരേസ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |