
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'ഗണിതഭാഷാപോഷണം' ഡി.ആർ.ജിതല പരിശീലനത്തിന്റെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എൻ.ഷെഹീർ അദ്ധ്യക്ഷനായി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ആർ.തനൂജ, ലജ്നത്തുൽ മുഹമ്മദിയ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ടി.എ.അഷറഫ് കുഞ്ഞാശാൻ, പ്രഥമാദ്ധ്യാപിക ഇ.സീന, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എസ്.പൊന്നുമോൾ എന്നിവർ സംസാരിച്ചു. എ.ഇ.ഒ എം.കെ ശോഭന പദ്ധതി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |