
മുഹമ്മ: കേരള സർവകലാശാല എം.എസ് സി കമ്പ്യൂട്ടേഷണൽ ബയോളജി പരീക്ഷയിൽ ഫാദിയ ഫാത്തിമയ്ക്ക് ഒന്നാം റാങ്ക്. കമ്പ്യൂട്ടർ അധിഷ്ഠിത ഔഷധ ഗവേഷണത്തിൽ സ്പെഷ്യലൈസേഷനോടെയായിരുന്നു പഠനം.
കേരള സർവകലാശാലയിൽ നിന്ന് ബി.എസ് സി ബയോടെക്നോളജിയിൽ ഫാദിയ ഫാത്തിമ മൂന്നാം റാങ്ക് നേടിയിരുന്നു. ഉയർന്ന മാർക്കും സാമ്പത്തിക പിന്നാക്കാവസ്ഥയും പരിഗണിച്ച് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരത്തിനും അർഹയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഫാദിയ ഫാത്തിമ ഏറ്റുവാങ്ങിയിരുന്നു. മണ്ണഞ്ചേരി പൊന്നാട് ചിലമ്പിതയ്യിൽ സഫീദിന്റെയും കാവുങ്കൽ കിടങ്ങൂർ കുടുംബാംഗം ഷെജീനയുടെയും (സീന) മകളാണ് ഫാദിയ ഫാത്തിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |