
കൊച്ചി: കൊച്ചി കപ്പൽശാലയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി കോർപ്പറേഷനുമായി ചേർന്ന് നഗരത്തിലെ പത്തിടങ്ങളിൽ സ്ഥാപിക്കുന്ന ഓപ്പൺ എയർ ജിംനേഷ്യം, ഇടക്കൊച്ചിയിലെ ഇ.കെ. നാരായണൻ സ്‌ക്വയർ നവീകരണം എന്നീ പദ്ധതികളുടെ ധാരണാപത്രം കൊച്ചി മേയർ എം. അനിൽകുമാറിന് കൊച്ചി കപ്പൽശാല സി.എസ്.ആർ വിഭാഗം മേധാവി പി.എൻ. സമ്പത്ത് കുമാർ കൈമാറി. ആരോഗ്യ സൗഹൃദവും വൃത്തിയുള്ളതുമായ പൊതു ഇടങ്ങൾ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
സെന്റർ ഫോർ ഹെറിറ്റേജ് എൻവയൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടർ ഡോ. രാജൻ, കൊച്ചി കപ്പൽശാല സി.എസ്.ആർ വിഭാഗം മാനേജർ എ.കെ. യൂസഫ്, എസ് .സിമ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |