SignIn
Kerala Kaumudi Online
Sunday, 26 July 2026 8.34 PM IST

'ശബരിമല സ്വർണക്കൊള്ള: സർക്കാർ നിലപാട് ദുരൂഹം'

പള്ളുരുത്തി: ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ പ്രചാരണം നടത്തി അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാർ അധികാരം ലഭിച്ച ശേഷം ഇതേക്കുറിച്ച് മൗനം പാലിക്കുന്ന നിലപാട് ദുരൂഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി.ബാബു അഭിപ്രായപ്പെട്ടു. അഴകിയ കാവ് ഭൂമി സംരക്ഷണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഴകിയ കാവ് ക്ഷേത്രസന്നിധിയിൽ നടന്ന പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴകിയ കാവ് ക്ഷേത്രഭൂമി പ്രശ്നം അവസാനിപ്പിക്കാൻ ഭക്തർ വിശ്വരൂപം കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.പി.പത്മനാഭൻ അദ്ധ്യക്ഷനായി. ബി. ജെ. പി ജില്ലാ ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻതുണ്ടത്തിൽ, ക്യാപ്റ്റൻ സുന്ദരം, പ്രകാശൻ തുണ്ടത്തുംകടവ്, സാബു ശാന്തി, രാഗിണി തുളസിദാസ്, ബിജു പള്ളുരുത്തി, പി.കെ രവീന്ദ്രൻ, ഷൈൻ ജ്യോത്സ്യൻ, പി.വി.ജയകുമാർ, പി. പി. മനോജ്, അജയ് നായ്ക്ക്, രാജേഷ് മോഹൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL