
തൃശൂർ: വാറന്റി കാലയളവിൽ വാങ്ങിയ ടി.വി തകരാറിലായ സംഭവത്തിൽ ഉപഭോക്താവിന് തൃശൂർ ഉപഭോക്തൃ കോടതിയുടെ അനുകൂല വിധി. അന്തിക്കാട് അരിമ്പൂർ സ്വദേശി പല്ലൻ വീട്ടിൽ എ.കെ.ജോണി ഫയൽ ചെയ്ത ഹർജിയിലാണ് നടപടി. ഹർജിക്കാരന് നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവിലേക്ക് 10,000 രൂപയും ഹർജി ഫയൽ ചെയ്ത തീയതി മുതൽ ഒമ്പത് ശതമാനം പലിശയും നൽകാനാണ് ഉത്തരവ്. വിദഗ്ധ കമ്മിഷണറുടെ റിപ്പോർട്ടും തെളിവുകളും പരിഗണിച്ച് പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ എസ്.ശ്രീജ, ആർ.റാംമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹർജിക്കാരനായി അഡ്വ. എ.ഡി.ബെന്നി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |