പെരുമ്പാവൂർ: സ്വന്തമായി നിർമ്മിച്ച ഫൈബർ ബോട്ട് ട്രയൽ റണ്ണിനിടെ പെരിയാറിൽ മറിഞ്ഞ് യുവാവിനെ കാണാതായി. പെരുമ്പാവൂർ മഞ്ഞപ്പെട്ടി ജങ്കാറിനു സമീപം ഇന്നലെ വൈകിട്ട് 6.45ന് ആയിരുന്നു സംഭവം. ചേർത്തല സ്വദേശികളായ അഖിലും അർജുനുമാണ് അപകടത്തിൽ പെട്ടത്. കാണാതായ അഖിലിനായി (26) പെരുമ്പാവൂരിൽ നിന്നുള്ള ഫയർഫോഴ്സും പൊലീസും കോതമംഗലത്തു നിന്നുള്ള സ്കൂബ ഡൈവേഴ്സും രാത്രി വൈകിയും തെരച്ചിൽ തുടർന്നു. അർജുൻ നീന്തി രക്ഷപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |