SignIn
Kerala Kaumudi Online
Monday, 27 July 2026 1.32 AM IST

10 വർഷം; 15,932 കേസുകൾ, ശിക്ഷിച്ചത് 502 ! ഇതാണോ സ്ത്രീ സുരക്ഷ ?

w
സ്ത്രീ സുരക്ഷ

കോഴിക്കോട്: അതിക്രമങ്ങൾ തടയാൻ നിയമങ്ങൾ ശക്തമാക്കിയിട്ടും അത്രസുരക്ഷിതമല്ല സ്ത്രീ സുരക്ഷ. ഗാർഹിക പീഡനം, ലൈംഗികാതിക്രമം, ശാരീരിക ആക്രമണം, ആത്മഹത്യാ പ്രേരണ, കൊലപാതകം തുടങ്ങി 2016 മേയ് മുതൽ 2026 ഏപ്രിൽ വരെ 15,932 സ്ത്രീപീഡന കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ ശിക്ഷ 502 പേർക്ക് മാത്രം. സിറ്റി പൊലീസ് പരിധിയിൽ 7,615 കേസുകളും റൂറൽ പരിധിയിൽ 8,320 കേസുകളും രജിസ്റ്റർ ചെയ്തപ്പോൾ രണ്ടുംചേർന്നാണ് 502 പേരെ ശിക്ഷിച്ചത്. 4,143 പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു. ബാക്കിയുള്ളവർ വിചാരണയിലോ അന്വേഷണ ഘട്ടത്തിലോ ആണ്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് കേസുകളുടെ കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ 3012 സ്ത്രീകൾ പലതരം ആക്രമണങ്ങൾക്ക് ഇരയായി. അതിക്രമങ്ങൾ കൊലപാതകത്തിൽ കലാശിച്ചവയുമുണ്ട്. കോഴിക്കോട് സിറ്റിയിൽ 19 സ്ത്രീകളും റൂറലിൽ 31 സ്ത്രീകളും ഉൾപ്പെടെ 50 സ്ത്രീകൾ ഇക്കാലയളവിൽ കൊല്ലപ്പെട്ടു. ലഹരി ഉപയോഗം, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധി, സൈബർ ദുരുപയോഗം തുടങ്ങിയവയെല്ലാം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടാൻ കാരണമാകുന്നതായി പൊലീസ് പറയുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ പൊലീസ് പിങ്ക് പട്രോൾ, വനിതാ സെൽ, കൗൺസലിംഗ്, ബോധവത്കരണ പരിപാടികൾ എന്നിവ ശക്തമാക്കിയിട്ടുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ കുറയുന്നില്ല.

 പോക്സോ..10 വർഷം 3,392 കേസുകൾ

2016 മേയ് മുതൽ 2026 ഏപ്രിൽ വരെ ജില്ലയിൽ 3,392 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ സിറ്റിയിൽ 2,014 കേസുകളും റൂറലിൽ 1,378 കേസുകളും. എന്നാൽ ഈ കേസുകളിൽ 294 പ്രതികൾക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. അതേസമയം സിറ്റി പരിധിയിൽ 643 പേരെയും റൂറലിൽ 1,025 പേരെയും കോടതി വെറുതെ വിട്ടു.ഇതേ കാലയളവിൽ ജില്ലയിൽ 38 കുട്ടികൾ കൊല്ലപ്പെടുകയും 757 കുട്ടികൾ വിവിധ ആക്രമണങ്ങൾക്ക് ഇരയാകുകയും ചെയ്തു.

സ്ത്രീ പീഡന കേസുകൾ.......15,932

ശിക്ഷിക്കപ്പെട്ടവർ.......................502

വെറുതെ വിട്ട പ്രതികൾ..........4143

കൊല്ലപ്പെട്ടവർ............................50

ആക്രമിക്കപ്പെട്ടവർ..................3012

കേസുകൾ

സിറ്റി..... 7,615

റൂറൽ.... 8,320

ശിക്ഷ

സിറ്റി... 323

റൂറൽ.... 179

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL