അങ്കമാലി: സ്ത്രീകൾക്ക് സൗജന്യയാത്രാ പദ്ധതി പ്രിയദർശിനിയുടെ അങ്കമാലി നിയോജകമണ്ഡലത്തിലെ ആദ്യ യാത്ര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബെന്നി ബഹനാൻ എം.പിയും നഗരസഭ വൈസ് ചെയർപേഴ്സൺ റീത്താ പോളും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
മുൻ എം.എൽ.എ പി.ജെ. ജോയി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ബേബി വി. മുണ്ടാടൻ, കൺവീനർ ടി.എം. വർഗീസ്, ആന്റു മാവേലി, സെബി കിടങ്ങേൻ, മാത്യു തോമസ്, ജോർജ് സ്റ്റീഫൻ, എം.കെ. അലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു സാനി, എം.പി. മാർട്ടിൻ, ജയ രാധാകൃഷ്ണൻ, പൗളി ബേബി, സലോമി ടോമി, ഡി.സി.സി സെക്രട്ടറിമാരായ കെ.പി. ബേബി, പി.വി. സജീവൻ, അഡ്വ. കെ.എസ്. ഷാജി, അഡ്വ. കെ.ബി. സാബു എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |