പ്രഭാകരൻ
കൂട്ടിക്കട: ആക്കോലിച്ചേരിയിൽ കൃഷ്ണാലയം വീട്ടിൽ പരേതരായ മാധവന്റെയും ജാനകിയുടെയും മകനായ പ്രഭാകരൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: സിന്ധു, ബിന്ദു, സന്ധ്യ. മരുമക്കൾ: പരേതനായ രാജീവ്, സുനിൽ കുമാർ, സന്തോഷ് കുമാർ. സഞ്ചയനം 13ന്.
June 09, 2026
ശ്രീജ
ചവറ: കുളങ്ങര ഭാഗം ബി.എസ് ഭവനത്തിൽ (ചാപ്രായിൽ വടക്കതിൽ) രാജീവന്റെ ഭാര്യ ശ്രീജ (57, പ്രിയ) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: രാഹുൽ, അവന്തിക. മരുമക്കൾ: രേഷ്മ, വിഘ്‌നേഷ്. സഞ്ചയനം 14ന് രാവിലെ 8ന്.
June 08, 2026
അജയൻ
കൊല്ലം: കല്ലുംതാഴം കിളികൊല്ലൂർ അജയ മന്ദിരത്തിൽ അജയൻ (58) നിര്യാതനായി. ഭാര്യ: താര. മകൻ: ഹരികൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ 14ന് വീട്ടുവളപ്പിൽ.
June 08, 2026
ബേസിൽ ജോർജ്
പോർട്ട് കൊല്ലം: അർച്ചന നഗർ 31 ബഥേൽ ഹൗസിൽ ബേസിൽ ജോർജ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പോർട്ടുകൊല്ലം ശുദ്ധീകരണമാത ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഉഷ ബേസിൽ. മക്കൾ: ബിഫിൻ ബേസിൽ (ഗൾഫ്), ബ്രദർ നിതിൻ ബേസിൽ (കപ്പൂച്ചിൻ). മരുമകൾ: ആൻസി.
June 08, 2026
പങ്കജാക്ഷി
കൊല്ലം: തൃക്കടവൂർ മതിലിൽ വിമലാലയത്തിൽ പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (100) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പരേതനായ രാജേന്ദ്രൻ, പരേതയായ വിമല, സോമദത്തൻ, സുരേഷ് ബാബു, വിനയകുമാർ. മരുമക്കൾ: വിജയമ്മ, പരേതനായ വിശ്വനാഥൻ, സുധ, ഉഷാകുമാരി, ശകുന്തള. സഞ്ചയനം 13ന് രാവിലെ 7ന്.
June 08, 2026
മുരളി
ചവറ: കോട്ടയ്ക്കകം പുതിയകാവ് മുരളി ഭവനത്തിൽ (മുരളി സൗണ്ട്‌സ്) മുരളി (70) നിര്യാതനായി. ഭാര്യ: മായ. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമക്കൾ: ആകാശ്, ആത്മിക. സഞ്ചയനം 14ന് രാവിലെ 7ന്.
June 08, 2026
എസ്.ബിന്ദു
കൊല്ലം: കടപ്പാക്കട നഗർ-156 സിതാരയിൽ പരേതനായ എൻ.രാജൻ ബാബുവിന്റെയും ശാന്തകുമാരിയുടെയും മകൾ എസ്.ബിന്ദു (52) നിര്യാതയായി. മകൾ: ആനി. മരുമകൻ: പ്രവീൺ.
June 08, 2026
ധർമ്മരാജൻ
മൺറോത്തുരുത്ത്: വില്ലിമംഗലം വാർഡിൽ വിഷ്ണു ഭവനത്തിൽ ധർമ്മരാജൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ശശികല. മക്കൾ: വിഷ്ണു രാജ്, വിഷ്മാ രാജ്. മരുമകൻ: ഗോകുൽ വിഷ്ണു. സഞ്ചയനം 13ന്.
June 08, 2026
നൂർജി കൃഷ്ണൻ
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷൻ പിപ്പി എയിൽ പരേതനായ പ്രസന്നകുമാറിന്റെ ഭാര്യ നൂർജി കൃഷ്ണൻ (80, പിപ്പി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മരണാന്തര ചടങ്ങുകൾ 13ന് രാവിലെ 7നും ഇതര ചടങ്ങുകൾ 8നും. മക്കൾ: അനോജ ജെനി കൃഷ്ണൻ, ഡോ. അഥീന കുമാർ.
June 08, 2026
മറിയാമ്മ ഡാനിയേൽ
കുന്നിക്കോട്: മേലില പുത്തൻ വിള വീട്ടിൽ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചക്കുവരക്കൽ ടി.പി.എം സഭയുടെ സെമിത്തേരിയിൽ. മക്കൾ: ബീന, ബിൻസി, ഡെന്നി. മരുമക്കൾ: കുഞ്ഞുമോൻ, ബിനു, ജാൻസി.
June 08, 2026
ഭുവന ചന്ദ്രൻ
വടക്കുംതലമേക്ക്: സനൽ ഭവനിൽ (കിഴവൂർ പൊന്മന) ഭുവന ചന്ദ്രൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. സഹോദരൻ: സാംബവൻ. സഞ്ചയനം 15ന് രാവിലെ 7ന്.
June 08, 2026