വെസ്റ്റ് നൈൽ പനി:
ആലുവയിൽ
വയോധികൻ മരിച്ചു
ആലുവ: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആലുവ കിഴക്കെ കടുങ്ങല്ലൂർ കൊച്ചു മൂത്തേടത്ത് വീട്ടിൽ മുരളീധരൻ (70) മരിച്ചു. ഇതോടെ എറണാകുളം ജില്ലയിൽ വെസ്റ്റ് നൈൽ മരണം രണ്ടായി. കഴിഞ്ഞ ദിവസം പറവൂർ കിഴക്കേപ്രം സ്വദേശിനി വെസ്റ്റ് നൈൽ ബാധിച്ച് മരിച്ചിരുന്നു.
പനിയെ തുടർന്ന് കഴിഞ്ഞ 22ന് പാതാളം ഇ.എസ്.ഐയിൽ ചികിത്സ തേടിയെത്തിയ മുരളീധരനെ കുറവില്ലാത്തതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. തോട്ടക്കാട്ടുകരയിൽ നേരത്തെ കയറ്റിയിറക്ക് തൊഴിലാളിയായിരുന്നു മുരളീധരൻ.
ഭാര്യ: ബേബി. മകൻ: പ്രണവ്. മരുമകൾ: അമൃത.
June 09, 2026
ത്രേസ്യാക്കുട്ടി
പള്ളുരുത്തി: കുമ്പളങ്ങി പുളിക്കൽ ത്രേസ്യാക്കുട്ടി ജോസഫ് (67) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടീനു, ബിനു, ജിനു. മരുമക്കൾ: ഷാലറ്റ്, ഷിലിൻ, ടെസ്നി.
June 08, 2026
പരിമള
വൈപ്പിൻ: നായരമ്പലം നെടുങ്ങാട് തലമിറ്റത്ത് പരേതനായ ചക്രപാണിയുടെ ഭാര്യ പരിമള (88) നിര്യാതയായി. മക്കൾ: അനിത, മിനി, അനിൽ, മായ. മരുമക്കൾ: ഗിരിജൻ, സുനിൽ, ജിഷ (പൊലീസ്, പാലാരിവട്ടം), ഷിബു.
June 08, 2026
ജോയി
വൈപ്പിൻ: തെക്കൻമാലിപ്പുറം തൊഴുത്തുംപറമ്പിൽ ജോയി (88, റിട്ട. കൊച്ചിൻപോർട്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: നിത, നിജിൽ, നിമൽ. മരുമക്കൾ: ഡയസ്, ജിസ്‌ന, ഷെൻസി.
June 08, 2026
വർഗീസ്
വെട്ടിയ്ക്കൽ: വെണ്ണിത്തകിടിയിൽ വർഗീസ് വി.എം (93) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റെജി (റിട്ട. എസ്.ഐ), ഷൈനി, ഷാജി (അദ്ധ്യാപകൻ, മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), ഷിനി. മരുമക്കൾ: മേഴ്‌സി (എം.എസ്.ഒ.ടി സെമിനാരി, വെട്ടിയ്ക്കൽ), ജോയി, ജോയ്‌സ് (ഇൻഫോപാർക്ക്, കാക്കനാട്), എൽദോ (റിട്ട. കെ.എസ്.ആർ.ടി.സി.)
June 08, 2026
ആന്റണി
തോപ്പുംപടി: ചക്കാലക്കൽ വീട്ടിൽ പരേതനായ സേവ്യറിന്റെ മകൻ ആന്റണി (തമ്പി, 52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് തോപ്പുംപടി സാന്തോം ജംഗ്ഷനിലെ സെന്റ് തോമസ് അപ്പോസ്തൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിജി. മക്കൾ: അലീന, അനീറ്റ, നോവ.
June 08, 2026
പാപ്പച്ചൻ
പെരുമ്പാവൂർ: കൂടാലപ്പാട് പോരോത്താൻ വീട്ടിൽ പി.ഒ. പാപ്പച്ചൻ (78) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ഷാജു, ഷൈജു, ഷൈനി. മരുമക്കൾ: സിബി, സോൾജി, ഡേവീസ്.
June 08, 2026
എം.എക്‌സ്. ആന്റണി
പുതിയകാവ്: മാളിയേക്കൽ വീട്ടിൽ എം.എക്‌സ്. ആന്റണി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുതിയകാവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: എം.എക്‌സ്. ഫ്രാൻസിസ്, പരേതനായ എം.എക്‌സ് തോമസ്, എം.എക്‌സ്. ബാബു, ബേബി ജോസഫ്, ലില്ലി വർഗീസ്.
June 08, 2026
ജോസഫ്
പറവൂർ: ചേന്ദമംഗലം കൂട്ടുകാട് കടമ്പുക്കാട്ട് ജോസഫ് (66) നിര്യാതനായി. ഭാര്യ: മേരി. മകൻ: ഫിജോ. മരുമകൾ: നീന.
June 08, 2026
ദമയന്തി
വൈപ്പിൻ: ചെറായി തിരുമനാംകുന്ന് മാട്ടുതറ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദമയന്തി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി ബീച്ച് ശ്മശാനത്തിൽ. മക്കൾ: സന്തോഷ്, ഉണ്ണി, പരേതനായ രഘുവരൻ. മരുമക്കൾ: സുഷമ, സീന, ജലജ.
June 08, 2026
വയലാർ സന്തോഷ്
തൃപ്പൂണിത്തുറ: ക്ഷേത്രകലാരംഗത്ത് നാല്പത് വർഷത്തിലേറെ തുള്ളൽ കലയുടെ പക്കമേള (മൃദംഗം) കലാകാരനായിരുന്ന വയലാർ കിഴക്കനേഴത്ത് സന്തോഷ് (വയലാർ സന്തോഷ്, 58) നിര്യാതനായി. ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ നിറസാന്നിദ്ധ്യമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: സുഗന്ധി, ഗംഗ, ബാലാജി.
June 08, 2026