അന്നമ്മ വർഗീസ്
അന്നമ്മ വർഗ്ഗീസ്
ചെങ്ങന്നൂർ: പുതുക്കേരിൽ ഹൗസിൽ പരേതനായ പി സി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (73) നിര്യാതയായി. കായംകുളം, പള്ളിക്കൽ മാപ്പിള വീട്ടിൽ കുടുംബാഗമാണ്. സംസ്കാരം ബുധനാഴ്ച 11.30 ന് അങ്ങാടിക്കൽ ബ്രദറൺ സഭാ സെമിത്തേരിയിൽ. മക്കൾ : ജേക്കബ് വർഗീസ് (റ്റി എം എം ഹോസ്പിറ്റൽ ) , ബീന ( അജ്മാൻ). മരുമക്കൾ : മെറിൻ, ജോൺസൺ ( അജ്മാൻ)
June 07, 2026
എം.കെ രാധാമണി
എം.കെ രാധാമണി
ഇലവുംതിട്ട: അയത്തിൽ കുടുംബാംഗവും കെ. എസ്.ഇ.ബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയറുമായിരുന്ന എറണാകുളം കടവന്ത്ര - കലൂർ റോഡിൽ പ്രക്കാട്ട് കോളനി ധ്രുവൻസിൽ എം.കെ രാധാമണി (76) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് ലഫ്. കേണൽ (റിട്ട.) ഡോ. പി.എൻ വിജയൻ. മകൻ ഡോ. ആഷിഷ് വിജയൻ. മരുമകൾ ഡോ. സോണിയ (ഇരുവരും യു.കെ). ഫോൺ: 9447561868. സഞ്ചയനം ഇന്ന്.
June 07, 2026
വറുഗീസ് വറുഗീസ്
വറുഗീസ് വറുഗീസ്
കല്ലൂപ്പാറ മേട്ടിൻപുറത്ത് വറുഗീസ് വറുഗീസ് (റെജി 58) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ്. വലിയ പള്ളിയിൽ. ഭാരൃ : സീന പാലക്കതകിടി കലൂർ കുടുംബാംഗമാണ്. മക്കൾ: ഫെസ്സി,ഫെബ.
June 07, 2026
ടിപ്പർ ലോറി ഇടിച്ച് നഴ്സിംഗ് വദ്യാർത്ഥിനി മരിച്ചു.
പത്തനംതിട്ട: മൈസുരുവിൽ സ്കൂട്ടർ യാത്രയ്ക്കിടെ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. മൈസൂരു മാണ്ഡ്യയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു . കഴിഞ്ഞ ദിവസം രാവിലെ ഇന്തുവാലിയിലെ സർവീസ് റോഡിലൂടെ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണ് അപകടം. പിന്നിൽ നിന്നു വന്ന ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. അലീന തൽക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. മൃതദേഹം മാണ്ഡ്യ ഇൻസ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനു ശേഷം നാട്ടിലേക്ക് അയയ്ക്കും.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ നാട്ടിലെത്തിയ ശേഷം സംസ്കാരം നടക്കും. മാതാവ്: ലിൻസി സൂസൻ അനു. സഹോദരൻ: അലൻ അനു. ആശുപത്രിയിലെയും പൊലീസിലെയും നടപടി ക്രമങ്ങൾ സുവർണ കർണാടക കേരള സമാജം ഭാരവാഹികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.
June 07, 2026
ഹരീന്ദ്രനാഥ്
കുന്നന്താനം-പുളിന്താനം: പാലക്കൽ പരേതനായ രാമചന്ദ്ര കൈമകളുടെ മകൻ ഹരീന്ദ്രനാഥ് (46) നിര്യാതനായി. സംസ്കാരം ഇന്ന് 2 മണിയ്ക്ക് പുതിയ വീട്ടിൽ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി.മക്കൾ: ഹരിത കൈമൾ, സ്വാതി കൈമൾ.
June 07, 2026
എൻ.ജി പ്രകാശ്
എൻ.ജി പ്രകാശ്
പരിയാരം: പൂക്കോട്ട് കാലായിൽ എൻ.ജി പ്രകാശ് (61) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ കർണാടകയിലെ തുങ്കൂറിൽ. ഭാര്യ : വിജി. മക്കൾ : കീർത്തി , കീനോ. മരുമക്കൾ : സുനിൽ, യദു
June 05, 2026
പാസ്റ്റർ വി. എസ്. ജോൺസൺ
ചെങ്ങന്നൂർ : പാസ്റ്റർ വി. എസ്. ജോൺസൺ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ശേഷം പരുത്തുംപാറ സെമിത്തേരിയിൽ. ഭാര്യ: ജയാ ജോൺസൺ, മക്കൾ : ഐസക്ക് ജോൺസൺ, ജോയൽ ജോൺസൺ.
June 05, 2026
ഷൈലജ എസ്.
ഷൈലജ എസ്.
പന്തളം : തോട്ടക്കോണം ഗവ. എച്ച്. എസ്. എസ് അദ്ധ്യാപിക മുടിയൂർക്കോണം സദ്ഗമയത്തിൽ ഷൈലജ എസ്. (54) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യനല്ലൂർ കൊട്ടയ്ക്കാട്ടു തറയിൽ വീട്ടുവളപ്പിൽ. ഭർത്താവ്: പ്രദീപ്. പി. കെ. (കെ.എസ്.ആർ.റ്റി.സി റീജിയണൽ വർക്ക് ഷോപ്പ് , മാവേലിക്കര). മക്കൾ : ദക്ഷിത്, ദീപിക. പി.
June 05, 2026
സാറാമ്മ തോമസ്
സാറാമ്മ തോമസ്
അയിരൂർ :കോറ്റാത്തൂർ മലയാറ്റ് ആനകല്ലിൽ പരേതനായ തോമസ് ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ സാറാമ്മ തോമസ് (കുഞ്ഞമ്മ 90) നിര്യാതയായി. അയിരൂർ പത്തിപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 12 മണിയ്ക്ക് അയിരൂർ ശാലേം മർത്തോമ പള്ളിയിൽ
മക്കൾ: ഓമന, സജി,വത്സമ്മ,ബിജു,സുജ,അജു. മരുമക്കൾ: പരേതനായ കുഞ്ഞുമോൻ,കുഞ്ഞൂഞ്ഞമ്മ, അനിയൻകുഞ്ഞ്,സിമിലി,സജി,മെറിൻ.
June 05, 2026
റഹീമ ബീവി
റഹീമ ബീവി
പായിപ്പാട് : കൊല്ലംപറമ്പിൽ മർഹും അബ്ദുൽ അസീസിന്റെ ഭാര്യ റഹീമ ബീവി (84 ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പായിപ്പാട് മുസ്ലിം പുത്തൻപള്ളി കബർസ്ഥാനിൽ. മക്കൾ : സീന ആസാദ്, സക്കീർ ഹുസൈൻ (പായിപ്പാട് പുത്തൻപള്ളി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്). ഷെഫീനാ നിസാൻ, മുഹമ്മദ് ഷാഫി. മരുമക്കൾ : ആസാദ് പത്തനംതിട്ട, ഷീനാ, നിസാർ ചങ്ങനാശ്ശേരി, ഷെറീനാ.
June 05, 2026
സുഭദ്ര
സുഭദ്ര
പന്തളം പാടത്തുശ്ശേരിൽ (നന്ദവനം) ജയദേവന്റെ ഭാര്യ സുഭദ്ര (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ സുബി, ജ്യോതി .
June 04, 2026