
കൊച്ചി: പബ്ളിക് പ്രോസിക്യൂട്ടർ, പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ വി.ഡി സതീശൻ സർക്കാർ പട്ടികവിഭാഗങ്ങളെ അവഗണിച്ചതായി ജനാധിപത്യ രാഷ്ട്രീയസഭ ആരോപിച്ചു. നയപ്രഖ്യാപനത്തിലുൾപ്പെടെ അവഗണിച്ചത് പ്രതിഷേധകരമാണെന്ന് സഭാപ്രസിഡന്റ് ഇ.പി കുമാരദാസ്, ജനറൽ സെക്രട്ടറി സുനിൽ സി. കുട്ടപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൂറോളം പ്രോസിക്യൂട്ടർമാരെ നിയമിച്ചതിൽ മൂന്നുപേർ മാത്രമാണ് പട്ടികവിഭാഗങ്ങളിൽ നിന്നുള്ളവർ. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ആരെയും നിയമിച്ചിട്ടില്ല.
വിദ്യാർത്ഥികളുടെ ഇഗ്രാന്റ്, സ്കോളർഷിപ്പ് എന്നിവയിൽ വിവേചനം നിലനിൽക്കുകയാണ്. ഒ.ബി.സി, സാമ്പത്തിക പിന്നാക്കം എന്നിവർക്ക് ലഭിക്കുന്നതിലും കുറഞ്ഞ തുകയാണ് പട്ടികവിഭാഗങ്ങൾക്ക് ലഭിക്കുന്നത്. കാലോചിതമായി ഗ്രാന്റ് പരിഷ്‌കരിക്കാൻ നിവേദനം സമർപ്പിച്ചതായി അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |