ആമ്പല്ലൂർ: കവിയും സാഹിത്യകാരനുമായ വെട്ടത്ത് വസന്തൻ, നാടകകൃത്തും നടനും സംവിധായകനുമായ മോഹൻ കത്തല, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്രേയ ബിനു എന്നിവരെ ആമ്പല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനു പുത്തേത്തുമ്യാലിൽ അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് പ്രതിഭകൾക്ക് മെമന്റോകൾ നൽകി ആദരിച്ചു. വായനശാല പ്രസിഡന്റ് ജീവൽശ്രീ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.ജി. രാജീവ്, എൻ.സി. ദിവാകരൻ, സി.ആർ. രാധാകൃഷ്ണൻ, സൗമ്യ ശ്രീകാന്ത്, കെ. ഹരിദാസ്, ഗോപി ഇടമ്പാടം, ശശിധരൻ തടത്തിൽ, ബേബി വള്ളാന്തറ, വത്സ നങ്ങേത്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |