SignIn
Kerala Kaumudi Online
Thursday, 16 July 2026 3.11 AM IST

അതിവർഷാനുകൂല്യം ലഭ്യമാക്കണം

ചെറുതോണി: കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 1990 മുതൽ അംഗങ്ങളായി ചേർന്ന് 60 വയസ് വരെ അംശാദായം അടച്ച തൊഴിലാളികൾക്ക് അടച്ച തുകയ്ക്ക് ആനുപാതികമായി നൽകേണ്ട അതിവർഷാനുകൂല്യം നൽകാൻ ക്ഷേമനിധിബോർഡിന് സർക്കാർ 250 കോടി അനുവദിക്കണമെന്ന് കേരള കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാനേതൃയോഗം ആവശ്യപ്പെട്ടു. ഒന്നാം ഘട്ടമായി 2019 മുതൽ 2023 വരെയുള്ളവർക്ക് ആനുകൂല്യം നൽകാൻ 250 കോടി രൂപ അനുവദിക്കണമെന്നും. അടുത്ത ബജറ്റിൽ 250 കോടി ഉൾപ്പെടുത്തുണമെന്നും യോഗം അഭ്യർത്ഥിച്ചു. തടിയമ്പാട് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് മാത്യു കൈച്ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ജോസ് മോടിക്കപുത്തൻപുര, പി.വൈ. ജോസഫ്, സ്റ്റീഫൻ കണ്ടത്തിൽ, ടോമി മുട്ടേത്താഴത്ത്, ജെയിംസ് പുത്തേട്ട് പടവിൽ, ജോയി പെരുവന്താനം, ബിൻസി റോബി, ജയശ്രീ പടിഞ്ഞാറ്റ്, സോണിയ കുന്നപ്പള്ളിൽ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL