കരിമണ്ണൂർ: ജില്ലയിൽ വ്യാപകമായി മയക്കുമരുന്ന് വില്പന നടത്തുന്ന ഉടുമ്പന്നൂർ സ്വദേശിയായ യുവാവിനെ കരുതൽ തടങ്കലിലാക്കി. തട്ടക്കുഴ തൊട്ടിൽപ്പറമ്പിൽ ഫൈസൽ ജബ്ബാറിനെതിരെയാണ് ( 35 ) നടപടി. ജില്ലാപൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് സമർപ്പിച്ച അപേക്ഷയിൽ ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് നടപടി. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. ഒരുവർഷത്തേക്കാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |