
കട്ടപ്പന :നഗരസഭ സ്റ്റേഡിയത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അപകട ഭീഷണി ഉയർത്തി വൈദ്യുതി വകുപ്പിന്റെ ട്രാൻസ്‌ഫോർമർ. ട്രാൻസ്‌ഫോമർ കാടുപടലങ്ങളാൽ മൂടപ്പെട്ടു കിടക്കുകയാണ്.സദാസമയവും വൈദ്യുതി പ്രവാഹം ഉള്ള ട്രാൻസ്‌ഫോർമറിൽ കാടുപടലങ്ങൾ പടർന്നു പിടിച്ചിരിക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് ഈ കാടുപടലങ്ങൾ വെട്ടി മാറ്റുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമാണ് ജനപ്രതിനിധികൾ അടക്കം മുന്നോട്ടു വയ്ക്കുന്നത് .
മഴ പെയ്യുന്ന സാഹചര്യത്തിൽ ഇതിന്റെ സമീപത്തുകൂടി കടന്നു പോകുന്നവർക്ക് വൈദ്യുതാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്. കട്ടപ്പന നഗരസഭാ വക സ്റ്റേഡിയത്തിൽ രാവിലെയും വൈകിട്ടുമായി യുവാക്കൾ ഉൾപ്പെടെയുള്ളവർ വിനോദങ്ങളിൽ ഏർപ്പെടുന്നതാണ്.ഈ സാഹചര്യത്തിൽ ട്രാൻസ്‌ഫോർമറിന്റെ അടുത്തേക്ക് ചെല്ലേണ്ട സാഹചര്യം ഉണ്ടായാൽ വൈദ്യുതാഘാത സാദ്ധ്യത നിലനിൽക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |