അടിമാലി: അടിമാലി ഫോറെസ്റ്റ് റേഞ്ച് പരിധിയിൽ പ്ലാമല ഭാഗത്ത് മലയാറ്റൂർ റിസർവ് വനത്തിൽ നിയമ വിരുദ്ധമായ
കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു.അനധികൃതമായി പ്രവേശിച്ച് മരം മുറിച്ചും ഇരുമ്പ് പൈപ്പുകളും ടിൻ ഷീറ്റുകളും ഉപയോഗിച്ച് നിർമ്മിച്ച ഷെഡും പൊളിച്ചു മാറ്റി. അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജൻ. പി.സി യുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കയ്യേറ്റം ഒഴിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടിയിൽ മൂന്നാർ ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ, പനംകൂട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ മനോജ് ടി മാത്യു, മച്ചിപ്ലവ് ഫോറെസ്റ്റ് സ്റ്റേഷൻ ജീവനക്കാരും പങ്കെടുത്തു.
ചിത്രം: അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ പ്ലാമല ഭാഗത്തു മലയാറ്റൂർ റിസർവ് വനത്തിൽ നിയമ വിരുദ്ധമായി നിർമ്മിച്ച ഷെഡ് ആർ.ആർ.ടി സംഘം പൊളിച്ച് മാറ്റുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |