അടിമാലി: അടിമാലി മണ്ണിടിച്ചിലിൽ ദുരിതബാധിതരുടെ രാപ്പകൽ സമരം 26 ദിവസം പിന്നിട്ടു. അടുത്ത ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാര തുക അനുവദിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിഷയം മുഖ്യമന്ത്രി വി.ഡി സതീശന്റെയും റവന്യുമന്ത്രി എ. പി അനിൽ കുമാറിന്റെയും ശ്രദ്ധയിൽ പെടുത്തിയതായി എം.പി ഡീൻ കുര്യാക്കോസ് ദുരിതബാധിതരെ നേരിട്ടെത്തി അറിയിച്ചിരുന്നു. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും സമരം പിൻവലിക്കണമെന്നും എം.പി അഭ്യർഥിച്ചിരുന്നു. എന്നാൽ രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെയോ വിഷയം മന്ത്രിസഭ പരിഗണിക്കുന്നത് വരെയോ സമരം തുടരാനായിരുന്നു സമര സമിതിയുടെ തീരുമാനം.
കഴിഞ്ഞ ദിവസം എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ പി.പ്രദീപ് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചിരുന്നു. ഇൻഷുറൻസും നഷ്ടപരിഹാരവും സംബന്ധിച്ച വിഷയങ്ങൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താമെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിക്കുമെന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്നുമാണ് സമര സമിതിയുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |