SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.56 PM IST

സൗജന്യ തൊഴിൽ മേള ശനിയാഴ്ച

തൊടുപുഴ: തൊഴിലന്വേഷകർക്കായിതൊടുപുഴ ജിടെക് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ശനിയാഴ്ച നടക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പതിനഞ്ചോളം പ്രമുഖ സ്ഥാപനങ്ങളിലെ എച്ച്.ആർ പ്രതിനിധികൾ ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തി നിയമനം നൽകും.
വിവിധ കമ്പനികളിലായി അക്കൗണ്ടിംഗ്, ഐ.ടി., ഡിസൈനിങ്, എഡിറ്റിങ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഇലക്ട്രീഷ്യൻ, മെക്കാനിക്കൽ, സിവിൽ തുടങ്ങി നിരവധി മേഖലകളിലായി നൂറുകണക്കിന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മികച്ച കമ്പനികളിൽ അനുയോജ്യമായ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ മേള ഒരു മികച്ച അവസരമായിരിക്കും. പൊതുജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. ജിടെക് വിദ്യാർത്ഥികൾക്ക് പുറമെ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും, നിലവിൽ തൊഴിൽ ചെയ്യുന്നവർക്കും, പ്രായപരിധിയില്ലാതെ ഏത് തൊഴിലന്വേഷകർക്കും ഈ മേളയിൽ പങ്കാളികളാകാം. പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച കരിയർ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ജിടെക് ഇത്തരത്തിലുള്ള തൊഴിൽ മേളകൾ സംഘടിപ്പിച്ചു വരുന്നത്.
വാർത്താസമ്മേളനത്തിൽ ജിടെക് ഇടുക്കി ഏരിയ ഡയറക്ടർ നോബി സുദർശൻ, എറണാകുളം ഏരിയ ഡയറക്ടർ അനീഷ് ജോർജ്, സെന്റർ ഡയറക്ടർ ലിംനാ നോബി, ഏരിയ മാനേജർ അനന്തകൃഷ്ണൻ, ഏരിയ കോർഡിനേറ്റർ സനൽ സജി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL