
കട്ടപ്പന :നിർമലാസിറ്റി ജങ്ഷനിൽ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് മിൽമ പ്ലാന്റിലേക്കുള്ള റോഡരികിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫിനോടുചേർന്ന് അരയടി പൊക്കമുള്ള കഞ്ചാവ് ചെടികൾ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇടുക്കി എക്‌സൈസ് സംഘം സ്ഥലത്തെത്തി ചെടികൾ പിഴുതെടുത്തു. മേഖലയിൽ സാമൂഹികവിരുദ്ധ ശല്യമുള്ളതായി നാട്ടുകാർ പറഞ്ഞു. പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ പി കെ സുരേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷിജു ദാമോദരൻ, പ്രിവന്റീവ് ഓഫീസർമാരായ ഡെനിസൺ ജോസ്, എ ഡി ജയ്സൺ എന്നിവരടങ്ങിയ സംഘം അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |