SignIn
Kerala Kaumudi Online
Thursday, 13 August 2026 1.44 AM IST

അപൂർവ കഥയുമായി "അഷ്ടപതി" തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ തിരുവാതിര പരിശീലനം

ash

കിളിമാനൂർ: വീടുകളിൽ സൗകര്യമില്ലാത്തതിനാൽ, തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ തിരുവാതിര പരിശീലനം നടത്തുന്ന ടീം.പരാധീനതകൾ ഏറെയുണ്ടെങ്കിലും, പന്ത്രണ്ട് വനിതകളടങ്ങുന്ന ടീം പിന്നിട്ടത് മൂന്നുറിലേറെ വേദികൾ. പറഞ്ഞുവരുന്നത്...കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന "അഷ്ടപതി" തിരുവാതിര സംഘത്തെ കുറിച്ചാണ്.

പഴയകുന്നുമ്മൽ പഞ്ചായത്ത് ഗേറ്റിനോട് ചേർന്നുള്ള ഇടറോഡിലാണ് ഇവർ തിരുവാതിര പരിശീലിക്കുന്നത്.പഞ്ചായത്ത് പ്രവർത്തനം കഴിഞ്ഞ് 6ഓടെ ഗേറ്റ് അടയ്ക്കും.തുടർ‌ന്നാണ് സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ സംഘം തിരുവാതിര പരിശീലിക്കുന്നത്.

പന്ത്രണ്ട് വർഷം മുൻപാണ് സംഘം "അഷ്ടപതി" ഗ്രൂപ്പ് ആരംഭിക്കുന്നത്. വിവിധ പ്രായത്തിലുള്ള വിവിധ ജോലികൾ ചെയ്യുന്ന സ്ത്രീകളാണ് കൂട്ടായ്മയിൽ ഉള്ളത്. ഇവരുടെ വീടുകളിൽ പരിശീലനം നടത്താൻ വേണ്ട സൗകര്യമില്ലാത്തതിനാൽ, പൊതുയിടങ്ങൾ പലതും അധികൃതരോട് ചോദിച്ചെങ്കിലും മുഖം തിരിക്കുകയായിരുന്നു.

അങ്ങനെയാണ് തെരുവ് വിളക്കിന്റെ ചുവട്ടിൽ പരിശീലനം ആരംഭിച്ചത്.ഓണമായതോടെ ക്ലബുകളും,റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളും അഷ്ടപതി ടീം അംഗങ്ങളെ തേടിയെത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL