
തൊടുപുഴ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നന്മയുടെ വേറിട്ട മാതൃകതീർത്ത് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു.പി സ്‌കൂളിലെ കുരുന്നുകൾ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ പ്രതീക്ഷാഭവൻ സ്‌പെഷ്യൽ സ്‌കൂളിലെ 180 കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി വിദ്യാർത്ഥികൾ സ്‌നേഹോപഹാരങ്ങൾ കൈമാറി. വലിയൊരു ആശ്വാസവും കരുതലുമാണ് ഈ സമ്മാനപ്പൊതികളിലൂടെ പ്രതീക്ഷാഭവനിലേക്ക് ഒഴുകിയെത്തിയത്. വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ, കളറിംഗ് ബുക്കുകൾ, പേന, പെൻസിൽ, ക്രയോണുകൾ, ക്ലേ, വാട്ടർ കളറുകൾ അടങ്ങിയ സ്റ്റേഷനറിആർട്ട് സാമഗ്രികൾ, സോപ്പ്, ഡയപ്പർ, സാനിറ്ററി നാപ്കിൻ ഉൾപ്പെടെയുള്ള വ്യക്തിഗത ശുചിത്വസാമഗ്രികൾ, പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കായി ആകർഷകമായ കളിപ്പാട്ടങ്ങൾ എന്നിവയാണ് കൈമാറിയത്. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു, യു. പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, അദ്ധ്യാപകരായ സി.അനിറ്റ, സി.കൊച്ചുറാണി, സി.ആൻസ്മരിയ, ആൽബിൻ ജോസഫ്, മാത്യു ജോസ്, രമ്യ മുരളി, അഞ്ജു ജോസഫ്, ടിഷ ജോസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |