SignIn
Kerala Kaumudi Online
Tuesday, 25 August 2026 7.39 AM IST

ശ്രീനാരായണഗുരുദേവജയന്തി ആഘോഷം

കരിമണ്ണൂർ: എസ്.എൻ.ഡി.പി യോഗം കരിമണ്ണൂർ ശാഖയുടെ നേതൃത്വത്തിൽ 172-ാമത് ശ്രീനാരായണഗുരുജയന്തി വിപുലമായി ആഘോഷിക്കും. 28ന് രാവിലെ 7 മുതൽ ഗുരുമന്ദിരത്തിൽ വഴിപാടുകൾ, 8ന് പതാക ഉയർത്തൽ. 10ന് ജയന്തിഘോഷയാത്ര -കരിമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ഗുരുമന്ദിരത്തിലേക്ക്. 12ന് ജയന്തിസമ്മേളനം. ശാഖാപ്രസിഡന്റ് സി.എൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം ഗവ.ചീഫ് വിപ്പ് അപുജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബു ജയന്തിസന്ദേശം നൽകും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരിസുകുമാരൻ മുഖ്യാതിഥിയാകും. ഡോ.സ്നേഹ ദിനേശൻ നെടുമല വിദ്യാഭ്യാസ സ്കോളർ ഷിപ്പ് വിതരണം ചെയ്യും.ശാഖാ വൈസ് പ്രസിഡന്റ് സി.വി ബിനു പ്രതിഭകളെ ആദരിക്കും. യൂണിയൻ രവിവാരപാഠശാല ചെയർമാൻ ഷൈജു തങ്കപ്പൻ,എംപ്ലോയീസ് ഫോറം പ്രസിഡന്റ് പി.എസ് ജയൻ, യൂത്ത്മൂവ്മെന്റ് പ്രസി‌ഡന്റ് അമൽചന്ദ്രൻ, വനിതസംഘം പ്രസിഡന്റ് ഷൈലജ സാജു, കുമാരിസംഘം പ്രസിഡന്റ് ഹരിപ്രിയ ബിജു എന്നിവർ സംസാരിക്കും. ശാഖാസെക്രട്ടറി വിജയൻ താഴാനി സ്വാഗതവും മാനേജിംഗ് കമ്മിറ്റിയംഗം അനിൽ നടയ്ക്കനാൽ നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL