SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

സാക്ഷരതാ വാരാചരണം

baby-

കാസർകോട്: ലോക സാക്ഷര ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ 8 വരെ ജില്ലയിൽ നടത്തുന്ന വിവിധ സാംസ്കാരിക പരിപാടികളുടെ ഭാഗമായി കാസർകോട് ജില്ലാ പഞ്ചായത്ത് സാക്ഷരത മിഷൻ ഓഫീസിൽ ജില്ലാ സാക്ഷരതാ മിഷൻ ചെയർപേഴ്സൺ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സാക്ഷരതാ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജിവ്, ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി.എൻ ബാബു, മോണിറ്ററിംഗ് കോഡിനേറ്റർ ഷാജു ജോൺ, പ്രേരക് മാരായ കെ.ഒ അനിൽകുമാർ, കെ. വിലാസിനി, എം. നാരായണി, വി. ശാന്തിനി, ബി. ഉഷ, എ. ചിത്ര, ഗ്രേസി വേഗസ്, കെ.സി കാഞ്ചന, എ.എസ് സുജിത, എൻ. നിർമ്മലകുമാരി, വി. രജനി എന്നിവർ പങ്കെടുത്തു. ഒരാഴ്ചകാലം വിവിധ കലാസാംസ്കാരിക പരിപാടികൾ, ആദരിക്കൽ, അനുമോദിക്കൽ തുടങ്ങിയവ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL