SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

പി.ഡബ്ളു.ഡി കെട്ടിട സമുച്ചയം തുറന്നു

pwd

തളിപ്പറമ്പ് : തളിപ്പറമ്പിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട സമുച്ചയം ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. എം.വി ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ആന്തൂർ നഗരസഭ ചെയർപേഴ്‌സൻ പി.മുകുന്ദൻ, തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ.കെ.കെ. രത്‌നകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ടി.ഷീബ (പരിയാരം), വി.എം.സീന (കുറുമാത്തൂർ), സുനിജ ബാലകൃഷ്ണൻ (ചപ്പാരപ്പടവ്), കെ.പി.രമണി (മലപ്പട്ടം), കെ.പി.അബ്ദുൽ മജീദ് (കൊളച്ചേരി), എം.വി.അജിത (മയ്യിൽ), പി.പി.റെജി (കുറ്റിയാട്ടൂർ) തുടങ്ങിയവർ സംസാരിച്ചു. എക്‌സിക്യുട്ടീവ് എൻജിനീയർ ഷാജി തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം വികസന സമിതി കൺവീനർ കെ സന്തോഷ് സ്വാഗതവും അസി.എക്‌സിക്യുട്ടീവ് എൻജിനീയർ സി സവിത നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL