SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

കുന്നോത്ത് മേജർ സെമിനാരി രജത ജൂബിലി നിറവിൽ

seminari

കുന്നോത്ത്: സീറോ മലബാർ സഭയുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി രജത ജൂബിലി വർഷത്തിലേക്ക്. ജൂബിലി വത്സര ഉദ്ഘാടനം നാളെ സെമിനാരിയിൽ നടക്കും. രാവിലെ ഒമ്പതിന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അദ്ധ്യക്ഷത വഹിക്കും. മേജർ ആർച്ച്ബിഷപ് ജൂബിലി വർഷം ഉദ്ഘാടനം ചെയ്യും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ വർക്കി വിതയത്തിൽ 2000 സെപ്തംബർ ഒന്നിന് പുറപ്പെടുവിച്ച കാനോനിക വിജ്ഞാപനം വഴിയാണ് സെമിനാരി സ്ഥാപിതമായത്. തലശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റം കുന്നോത്ത് സാന്തോം എസ്റ്റേറ്റിൽനിന്നു ദാനമായി നൽകിയ 20 ഏക്കർ സ്ഥലത്താണ് സെമിനാരി നിർമിച്ചത്.

നസ്രത്ത് സിസ്റ്റേഴ്സ് താത്ക്കാലികമായി നൽകിയ കെട്ടിടത്തിലാണ് ആദ്യത്തെ രണ്ടുവർഷങ്ങളിൽ സെമിനാരി പ്രവർത്തിച്ചത്. 2003 ജൂലായ് 18 മുതൽ സ്വന്തം കെട്ടിടത്തിൽ സെമിനാരി പ്രവർത്തനമാരംഭിച്ചു. വിവിധ ഘട്ടങ്ങളിലായി നടന്ന നിർമാണ പ്രവർത്തനങ്ങൾ 2023 ജൂൺ മാസത്തിൽ പൂർത്തിയായി. സീറോ മലബാർ സിനഡ് നിയോഗിക്കുന്ന മെത്രാൻമാരുടെ മൂന്നംഗസമിതിയാണ് സെമിനാരിയുടെ ഉന്നത നേതൃത്വം.
ജൂബിലി വർഷത്തിൽ അന്തർദേശീയ സെമിനാറുകൾ, ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, സാമൂഹ്യക്ഷേമ പദ്ധതികൾ, പൂർവ വിദ്യാർത്ഥി സംഗമം, വിവിധ മേജർ സെമിനാരികളെ ഉൾപ്പെടുത്തി കലാസാഹിത്യ മത്സരങ്ങൾ, കായികമേള എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. 2025 ആഗസ്റ്റിൽ ജൂബിലി സമാപനാഘോഷം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL