SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

മിനി ജോബ് ഫെയർ

job-fair

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കുള്ള അഭിമുഖം ആറിന് നടക്കും.മംഗളൂരു ആസ്ഥാനമായ പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് ഗ്രാജ്വേറ്റ് എൻജിനീയറിംഗ് ട്രെയിനി തസ്തികയിലേക്ക് 120 ഒഴിവുകളിലേക്കും തിരഞ്ഞെടുക്കും.കൂടാതെ കണ്ണൂർ ജില്ലയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഡ്രൈവർ (എൽ.എം.വി) എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. ബി.ഇ, ബി ടെക്, ബി.സി എ,​എം.സി എ, ബി.ബി.എ, ബി.ബി.എം, ബി.കോം, പ്ലസ് ടു എന്നിവയാണ് യോഗ്യത.യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപുമായി പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL