
പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ വർദ്ധിച്ച് വരുന്ന കുരങ്ങ് ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം രാമന്തളി, കുന്നരു വില്ലേജ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ഷൈമക്ക് നിവേദനം നൽകി. ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്നതോടൊപ്പം കൃഷിയും ഫലവൃക്ഷങ്ങളും മുഴുക്കെ നശിപ്പിക്കുകയും ചെയ്യുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സെക്രട്ടറിമാരായ ഇ.രാജൻ,കെ.പി.വി.കുഞ്ഞികണ്ണൻ എന്നിവർക്കൊപ്പം ഏരിയ വൈസ് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ, വില്ലേജ് പ്രസിഡന്റ് വി.വി.സുകുമാരൻ, വില്ലേജ് കമ്മറ്റി അംഗങ്ങളായ കെ.പി.ദിനേശൻ, ടി.കെ.വേണുഗോപാലൻ, കെ.കരുണാകരൻ, എ.സീമ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |