SignIn
Kerala Kaumudi Online
Friday, 23 October 2026 4.22 AM IST

ആധാരം എഴുത്തുകാർ 4.25ലക്ഷം നൽകി

adharam-ezhuth-kaithang

കാഞ്ഞങ്ങാട്: ഉരുൾപൊട്ടലിലും പേമാരിയിലും സർവ്വതും നഷ്ടപ്പെട്ട വയനാട് ജനതയെ സഹായിക്കുന്നതിനായി ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റി സ്വരൂപിച്ച 425000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റുകളിൽ നിന്നും ശേഖരിച്ച തുക സംസ്ഥാന ട്രഷറർ സി പി.അശോകൻ ഏറ്റുവാങ്ങി. ആധാര എഴുത്ത് ക്ഷേമനിധി രൂപീകരണത്തിനുള്ള ഫണ്ട് ശേഖരണവും ചടങ്ങിൽ നടന്നു. ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.തങ്കച്ചൻ, സുനിൽകുമാർ കൊട്ടറ,സംസ്ഥാന സെക്രട്ടറി എ.ലക്ഷ്മി, വനിതാ വിഭാഗം ചെയർപേഴ്സൺ ബേബിലത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.വി.വിനോദ് സ്വാഗതവും ട്രഷറർ ബലരാമൻ നായർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL