
കാഞ്ഞങ്ങാട്: ഉരുൾപൊട്ടലിലും പേമാരിയിലും സർവ്വതും നഷ്ടപ്പെട്ട വയനാട് ജനതയെ സഹായിക്കുന്നതിന് കേരള ഗവൺമെന്റ് കോൺട്രാക്ടർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി നൽകുന്ന ആറു വീടുകളുടെ നിർമ്മാണ ഫണ്ടിലേക്ക് ജില്ലാ കമ്മിറ്റി മൂന്നുലക്ഷം രൂപ നൽകി. അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുകയും സൊസൈറ്റി പ്രസിഡന്റ് ഇ.വി.കൃഷ്ണപൊതുവാളിന്റെ ഓണറേറിയത്തിൽ നിന്നും ഉള്ള കാൽ ലക്ഷം രൂപയും ഫെഡറേഷൻ ഓഫീസിൽ സംസ്ഥാനസെക്രട്ടറി പി.വി.കൃഷ്ണൻ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ബി.ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇ.വികൃഷ്ണപൊതുവാൾ, പി.പ്രഭാകരൻ, മധു പൊന്നൻ, പി.ഗോവിന്ദൻ, ടി.തമ്പാൻ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി എ.വി.ശ്രീധരൻ സ്വാഗതവും ട്രഷറർ എ.സുരേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |