
കണ്ണൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'മാലിന്യ മുക്ത നവകേരളം' ജനകീയ ക്യാമ്പയിൻ വിജയിപ്പിക്കാൻ പ്രവർത്തകർ സജീവമായി ഇറങ്ങണമെന്ന് എൽ.ഡി.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. പ്രാദേശികമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.എ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എൻ.ചന്ദ്രൻ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ജോയി കൊന്നക്കൽ, പി.വി.ഗോപിനാഥ്, എം.പി.മുരളി, പി.കെ.രവീന്ദ്രൻ, കെ. സുരേശൻ, ഇ.പി.ആർ വേശാല, എം.ഉണ്ണികൃഷ്ണൻ, ബാബുരാജ് ഉളിക്കൽ, രാഗേഷ് മന്ദമ്പേത്ത്, വി.കെ.ഗിരിജൻ, കെ.പി. പ്രശാന്ത്, ഹമീദ് ചെങ്ങളായി, ഇഖ്ബാൽ പോപ്പുലർ, അഡ്വ.എ.ജെ.ജോസഫ്, കെ.പി.അനിൽകുമാർ, കെ.സി ജേക്കബ്, സി വൽസൻ, സന്തോഷ് മാവില, എസ്.കെ.എം മുഹമ്മദലി, രതീഷ് ചിറക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |