SignIn
Kerala Kaumudi Online
Friday, 23 October 2026 2.24 PM IST

പറശിനി മുത്തപ്പന്റെ തിരുസന്നിധിയിൽ ദുബായ് സ്വദേശി

muthappan

തളിപ്പറമ്പ്: പറശ്ശിനി മുത്തപ്പനെ നേരിൽ കണ്ട് ദുബായ് സ്വദേശി . സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബിയാണ് ഇന്നലെ പുലർച്ചെ തിരുവപ്പനയേയും മുത്തപ്പൻ വെള്ളാട്ടത്തെും സന്ദർശിച്ച് അനുഗ്രഹം വാങ്ങിയത്.

കീച്ചേരി സ്വദേശിയായ രവീന്ദ്രന്റെ സ്പോൺസർ ആയ സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി നേരത്തെ മൂന്നുതവണ കേരളത്തിലെത്തിയിരുന്നെങ്കിലും പറശ്ശിനി മടപ്പുര സന്ദർശിക്കണമെന്ന ആഗ്രഹം സാധിച്ചിരുന്നില്ല. രവീന്ദ്രനിൽ നിന്നാണ് മലബാറിന്റെ ജനകീയ ദൈവമായ മുത്തപ്പന്റെ കെട്ടിയാട്ടത്തെക്കുറിച്ച് ഇദ്ദേഹം അറിഞ്ഞത്. മടപ്പുരയിലെ പ്രസാദമായ പുഴുങ്ങിയ ചെറുപയറും ചായയും കുടിച്ച് പറശ്ശിനിയുടെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചാണ് അറബി ഇവിടെ നിന്നും മടങ്ങിയത്. കഴിഞ്ഞ 34 വർഷമായി രവീന്ദ്രൻ ദുബായിൽ സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി കടയിൽ ജോലിക്കാരനാണ്. മടപ്പുരയിൽ സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബിയെ കമ്മറ്റിഭാരവാഹികൾ സ്വീകരിച്ചു. കടൽകടന്നുവന്ന അതിഥിയെ ഹൃദ്യമായ വായ്മൊഴിയിലൂടെ അനുഗ്രഹം ചൊരിഞ്ഞാണ് മുത്തപ്പനും സ്വീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL