
തൃക്കരിപ്പൂർ: മുടങ്ങി കിടക്കുന്ന പെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് എച്ച്.എം എസ് പെൻഷൻ ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ തൃക്കരിപ്പൂർ വില്ലേജ് ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.എച്ച്.എം.എസ് നിർമ്മാണ സഭ ജില്ലാ പ്രസിഡന്റ് കെ.അമ്പാടി ഉദ്ഘാടനം ചെയ്തു.
വി.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ , ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണൻ, എച്ച്.എം.എസ് ജില്ലാ സെക്രട്ടറി വി.വി.വിജയൻ,സി ബാലകൃഷ്ണൻ,അഡ്വ കെ.വി.രാമചന്ദ്രൻ, ടി.അജിത,കെ.വി.മായാകുമാരി, ഇ. ബാലകൃഷ്ണൻ കെ.പവിത്രൻ എം.മനു എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.വി.തമ്പാൻ സ്വാഗതവും കെ.അമ്പു നന്ദിയും പറഞ്ഞു. കെ.വി.കുഞ്ഞിക്കണ്ണൻ,എം.കെ.ദാമു.വി.വി.കൃഷ്ണൻ, സി നാരായണൻ,യു.കെ.രാജൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |