SignIn
Kerala Kaumudi Online
Friday, 23 October 2026 10.20 PM IST

കതിരൂർ ബാങ്ക് മാതൃക : മന്ത്രി വാസവൻ

kathiroor

തലശ്ശേരി: ബാങ്കിംഗിനും അപ്പുറം കലാകായിക കാർഷിക,​സാംസ്‌ക്കാരിക ആരോഗ്യ രംഗങ്ങളിലെ പ്രവർത്തനങ്ങൾ ഒരു ബാങ്കിന് എങ്ങിനെ നാടിന്റെ കരുതലും സാന്ത്വനവും, കരുത്തുമാക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ മാതൃകയാണെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വി.വി.കെ ഐ.വി ദാസ് സാഹിത്യ മാദ്ധ്യമ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.വി.കെ പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ ബെന്യാമിൻ , ഐ.വി ദാസ് സ്മാരക പുരസ്‌കാരത്തിന് അർഹരായ മനോഹരൻ മോറായി , ഡോ.അരുൺകുമാർ എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ സിനിമാതാരം ഗായത്രി വർഷ വിശിഷ്ടാതിഥിയായി. ബാങ്ക്പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. പൊന്ന്യം ചന്ദ്രൻ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ വി.രാമകൃഷ്ണൻ, ബേങ്ക് സെക്രട്ടറി പി സുരേഷ് ബാബു സംസാരിച്ചു.പുരസ്‌കാര സമർപ്പണ ചടങ്ങിൽ ബെന്യാമിൻ, ഡോ.അരുൺ കുമാർ എന്നിവർ പങ്കെടുത്ത മുഖാമുഖവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL