
കണ്ണൂർ: അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് നടന്ന അനുസ്മരണം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, വി.ശിവദാസൻ എം.പി , ടി.വി.രാജേഷ്, കെ.വി.സുമേഷ് എം.എൽ.എ, ടി.കെ. ഗോവിന്ദൻ, അഴീക്കോടൻ രാഘവന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ചടങ്ങിൽ അനുസ്മരണത്തിലും പുഷ്പാർച്ചനയിലും പങ്കെടുത്തു.വൈകീട്ട് അഴീക്കോടന്റെ ജന്മദേശമായ പള്ളിക്കുന്നിൽ നടന്ന അനുസ്മരണ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
മാദ്ധ്യമങ്ങൾ സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുന്നു:പി.കെ.ശ്രീമതി
പിണറായി സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്താനുള്ള ഭീകര നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി പറഞ്ഞു.അവർ.മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധത്തിൽ കേരളത്തിൽ ഭരണ കക്ഷിക്ക് നേരെ മാദ്ധ്യമ ഭീകരതയാണ് നടക്കുന്നത്.
വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുക എന്നുള്ളതല്ല മത്സര ബുദ്ധിയോടെ വാർത്തകൾക്ക് റേറ്റിംഗ് ഉണ്ടാക്കാനാണ് ദൃശ്യമാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. വ്യാജ വാർത്തകൾ നൽകിയതിന് ശേഷം അബദ്ധം പറ്റിയെന്ന് നിർവ്യാജം പറയുകയാണ്. സത്യം അന്വേഷിച്ച് കണ്ടെത്തിയതിന് ശേഷം മാത്രമേ എന്തു സംഭവത്തിലും നടപടി സ്വീകരിക്കുകയുള്ളൂവെന്നും ശ്രീമതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |