
കണ്ണൂർ: രാജ്യത്തെയും സിവിൽ സർവ്വീസിനെയും തകർക്കുന്ന നയം കേന്ദ്രസർക്കാർ തിരുത്തണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്ന് ജീവനക്കാരും അദ്ധ്യപകരും അഖിലേന്ത്യാ പ്രതിഷേധ ദിനം ആചരിക്കും. പി.എഫ് ആർഡിഎ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക , കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ സാമ്പത്തീക ഉപരോധം അവസാനിപ്പിക്കുക, തുടങ്ങി പത്ത് ഡിമാന്റുകൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം. അഖിലേന്ത്യാ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കളക്ടറേറ്റിനു മുന്നിൽ രാവിലെ 11 ന് പ്രകടനവും ധർണ്ണയും നടത്തും. ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ് ഉൽഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |