SignIn
Kerala Kaumudi Online
Friday, 23 October 2026 5.08 PM IST

ജല സംരക്ഷണ ക്യാമ്പയിന് തുടക്കം

campaign

കണ്ണപുരം: ഹരിതകേരള മിഷന്റെയും കണ്ണപുരം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ തെങ്ങിന് തടം , മണ്ണിന് ജലം ജലസംരക്ഷണ ക്യാമ്പയിന് തുടക്കമായി. കണ്ണപുരം കീഴറ കൂലോത്തിന് സമീപം പഞ്ചായത്ത് പ്രസിഡന്റ് കെ.രതി ഉദ്ഘാടനം ചെയ്തു വി.വിനീത അദ്ധ്യക്ഷത വഹിച്ചു. വി.വി.പുഷ്പവല്ലി, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.ശോഭ പദ്ധതി എന്നിവർ വിശദീകരിച്ചു.പി.വിദ്യ, എ.വി.പ്രഭാകരൻ,കണ്ണപുരം നോർത്ത് എൽ.പി.സ്‌കൂൾ ഹെഡ്മിസ്ട്രസ് ചിത്ര,തൊഴിലുറപ്പ് മേറ്റ് ജലജ എന്നിവർ സംസാരിച്ചു. തടം തുറക്കുന്ന രീതി,വള പ്രയോഗം തുടങ്ങിയവയിൽ പി.വി.ദാമോദരൻ കുട്ടികൾക്ക് ക്ലാസ്സ് നൽകി കണ്ണപുരം നോർത്ത് എൽ.പി സ്‌കൂൾ വിദ്യർത്ഥികൾ, ഭരണ സമിതി അംഗങ്ങൾ, കർഷകർ, പാടശേഖര സമിതി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL