SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 AM IST

ബുള്ളറ്റ് മോഷ്ടാവ് പിടിയിൽ

nazeer

ആലുവ: പകൽ കറങ്ങിനടന്ന് ബുള്ളറ്റ് കണ്ടുവച്ചശേഷം രാത്രി മോഷ്ടിക്കുന്ന കീഴ്മാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാസർകോട് നീർചാൽ ഭാഗത്ത് ടിപ്പു മൻസിൽ അബ്ദുൾ നസീറിനെ (30) ആലുവ പൊലീസ് അറസ്റ്റുചെയ്തു.

കഴിഞ്ഞ 19ന് പുലർച്ചെ ആലുവ പവർഹൗസ് ജംഗ്ഷന് സമീപം ജീനോയുടെ ബുള്ളറ്റ് വീട്ടുമുറ്റത്തുനിന്ന് കാണാതായതിനെ തുടർന്ന് ആലുവ പൊലീസ് കേസെടുത്തിരുന്നു. ഓൺലൈൻ ഫുഡ് ഡെലിവറി ജോലിചെയ്യുന്ന ഇയാൾ പകൽ ഇടവഴികളും വീടും മറ്റും മനസിലാക്കി രാത്രിയിൽ കുടുംബമായി കറങ്ങുന്നതാണ് രീതി.

മുപ്പത്തടം ഭാഗത്ത് മോഷണത്തിനായി കറങ്ങിനടക്കുന്ന സമയത്താണ് നസീറിനെ പൊലീസ് പിടികൂടിയത്. മോഷണം പോയ ബുള്ളറ്റും പൊലീസ് കണ്ടെടുത്തു.സോഷ്യൽ മീഡിയയിലെ പരസ്യം കണ്ട് ടുവീലറുകൾ വടകയ്‌ക്കെടുത്ത് ഉടമ അറിയാതെ മറിച്ച് വില്പന നടത്തുന്നത്തിനായി സൂക്ഷിച്ചിരുന്ന മറ്റൊരു ബുള്ളറ്റും ആക്ടിവയും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL