SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

സ്തനാർബുദ പരിശോധന 30 മുതൽ

cancer-socaity

കണ്ണൂർ: ലോക സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർകോട് കോഴിക്കോട് വയനാട് ജില്ലകളിലായി 30 മുതൽ തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടികളും പരിശോധനക്യാമ്പുകളും നടത്തും. ക്യാമ്പുകളിൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും രോഗലക്ഷണം സംശയിക്കുന്നവർക്ക് അത്യന്താധുനിക സൗകര്യമുള്ള സഞ്ജീവനി മൊബൈൽ ടെലി ഓൺകോനെറ്റ് യൂണിറ്റിലെ മാമോഗ്രാം, അൾട്രാ സൗണ്ട്, എഫ്.എൻ.എ.സി തുടങ്ങിയ ആധുനിക പരിശോധനകൾ ലഭ്യമാക്കും. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് ബോധവൽക്കരണ ക്ലാസുകളും ഗ്രാമതല ക്യാമ്പുകളും നടത്തുന്നത്. ക്യാമ്പുകളിൽ പങ്കാളികളാവാൻ താല്പര്യമുള്ള സംഘടനകൾ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി 28നകം ബന്ധപ്പെടണം. ഫോൺ 04972705309, 703309.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL