SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 AM IST

മെഡി.കോളേജ് ചാച്ചാജി വാർഡ് പൊളിക്കലിന് ഹൈക്കോടതി വിലക്ക് നിർമ്മാണം തടയാൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

chachaji

ഉത്തരവ് അഡ്വ.രാജീവൻ കപ്പച്ചേരിയുടെ പൊതുതാൽപര്യ ഹരജിയിൽ

പരിയാരം: സി.പി.എം നിയന്ത്രിത സഹകരണ സൊസൈറ്റി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ചാച്ചാജി വാർഡ് പൊളിക്കുന്നത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ജില്ലാകളക്ടർക്ക് ഉത്തരവ് നൽകി. നിയമവിരുദ്ധ നിർമ്മാണം തടയാൻ ചീഫ് സെക്രട്ടറി ഉൾപ്പെടെ 8 പേർക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

ടി.ബി സാനിറ്റോറിയത്തിന്റെ ഭാഗമായിരുന്ന കെട്ടിടത്തിൽ 1960ൽ കേരളഗാന്ധി കെ. കേളപ്പൻ ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മക്കായി പണിത ചാച്ചാജി വാർഡ് സി.പി.എം നിയന്ത്രിക്കുന്ന പാംകോസ് സൊസൈറ്റിയാണ് പുതുക്കി പണിയാൻ തീരുമാനിച്ചത്.ചരിത്രപ്രാധാന്യമുള്ള കെട്ടിടം വ്യാപാര ആവശ്യത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ മെഡിക്കൽ കോളേജ് വികസന സൊസൈറ്റി എക്സിക്യൂട്ടീവ് മെമ്പറായിരുന്ന അഡ്വ.രാജീവൻ കപ്പച്ചേരി നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്ത്താഖ് നിയമവിരുദ്ധമായ നിർമ്മാണ പ്രവർത്തനം തടയാൻ ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകിയത്. ചീഫ് സെക്രട്ടറി, ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, മെഡിക്കൽ സൂപ്രണ്ട്, പി.ഡബ്ലു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ, ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ, പാംകോസ് സെക്രട്ടറി എന്നിവർക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

ഹരജിക്കാരനു വേണ്ടി അഡ്വ.അലീന അനബല്ലി ഹാജരായി.

കളക്ടർ നേരത്തെ തടഞ്ഞു

അഡ്വ.രാജീവൻ കപ്പച്ചേരി നൽകിയ പരാതിയിൽ ഈ മാസം ഏഴിന് കൈയേറ്റം തടഞ്ഞ് കളക്ടർ ഉത്തരവിട്ടിരുന്നു. അടുത്ത എച്ച്.ഡി.സി കമ്മറ്റിവരെയുള്ള ഉത്തരവ് സ്ഥിരപ്പെടുത്താൻ കഴിഞ്ഞ 13ന് കളക്ടർക്ക് വീണ്ടും അപേക്ഷ നൽകുകയും ചെയ്തു. ഈ ഉത്തരവ് സ്ഥിരപ്പെടുത്തുന്നതിനാണ് ഹൈക്കോടതിയെ സമീപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL