
പനയാൽ: വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പിയൻ തുടങ്ങി. ജില്ലാതല ഉദ്ഘാടനം പനയാൽ യൂണിറ്റിൽ ജില്ലാ സെക്രട്ടറി ശോഭ ബാലൻ നിർവഹിച്ചു. എം.ഷെമീർ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. ഏരിയാ പ്രസിഡന്റ് ദിവാകരൻ ആറാട്ടുകടവ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശശി കൈരളി,ബി.കെ.മുഹമ്മദ് കുഞ്ഞി, ഒ.നാരായണൻ, കെ.നൗഷാദ് അബ്ദുൾ റഹിമാൻ, ആർ.നാഗരത്ന ഷെട്ടി, ശ്രീജ ആറാട്ടുകടവ് എന്നിവർ സംസാരിച്ചു. അന്തരിച്ച വ്യാപാരി ടി.മുഹമ്മദ് കുഞ്ഞിയുടെ കുടുംബത്തിന് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കുടുംബ സഹായധനം മകൻ ഷെമീറിന് കൈമാറി. വി.കെ.ഗോപാലൻ സ്വാഗതവും അശോകൻ ഹരിതം നന്ദിയും പറഞ്ഞു. ഏരിയാ കമ്മിറ്റി ലക്കി ഡ്രോയുടെ ഒന്നാം സമ്മാനമായ സ്വർണ്ണനാണയത്തിന് സുധി അമ്പങ്ങാട് അർഹനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |